കൈവെട്ട് കേസ്: സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
|പി.എഫ്.ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
കൊച്ചി: ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി അശമന്നൂർ സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ചോദ്യംചെയ്യൽ പൂർത്തിയായതിനാൽ എൻ.ഐ.എ വീണ്ടും കസ്റ്റഡി ആവശ്യപ്പെടില്ലെന്നാണ് വിവരം.
പി.എഫ്.ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതിനാൽ ഏതൊക്കെ നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ചോദ്യംചെയ്യലാണു നടന്നത്. സവാദിനെ ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രവും എൻ.ഐ.എ സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.
Summary: The custody period of Asamannoor Sawad, the main accused in the case of the hand-chopping of Thodupuzha Newman College Malayalam teacher T.J Joseph, will end today.