Kerala
സ്വപ്‌ന സുരേഷിന് ജാമ്യം നൽകിയതിനെതിരെ കസ്റ്റംസ് കോടതിയിലേക്ക്‌
Kerala

സ്വപ്‌ന സുരേഷിന് ജാമ്യം നൽകിയതിനെതിരെ കസ്റ്റംസ് കോടതിയിലേക്ക്‌

Web Desk
|
16 Nov 2021 8:01 AM GMT

കസ്റ്റംസ്, ഇ ഡി, ക്രൈംബ്രാഞ്ച് കേസുകളിൽ നേരത്തേ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി കസ്റ്റംസ്. കൊഫെപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി നൽകുക. കസ്റ്റംസ് നിയമ മന്ത്രാലയത്തിൽ നിന്ന് നിയമോപദേശം തേടി.

സ്വപ്നയ്ക്ക് മാത്രം ഇളവ് നൽകിയതിൽ അനൗചിത്യമുണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചതായാണ് സൂചന. സ്വപ്ന സുരേഷിന്റെ അമ്മ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി കരുതൽ തടങ്കൽ റദ്ദാക്കിയത്. സ്വപ്നയെ കരുതൽ തടങ്കലിൽ വെക്കാനുള്ള സാഹചര്യം വിശദീകരിക്കാൻ കസ്റ്റംസിന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

നവംബർ രണ്ടിനാണ് നയതന്ത്ര സ്വർണക്കടത്തിലെ എൻ.ഐ.എ കേസിൽ ഹൈക്കോടതി സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്. കസ്റ്റംസ്, ഇ ഡി, ക്രൈംബ്രാഞ്ച് കേസുകളിൽ നേരത്തേ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

Customs is all set to approach the Supreme Court against the cancellation of the detention of Swapna Suresh, the accused in the Thiruvananthapuram gold smuggling case. The petition is filed against the High Court order quashing the reserve detention under Kofeposa. He sought legal advice from the Ministry of Customs Law.

Similar Posts