Kerala
രാമനാട്ടുകര സ്വർണക്കടത്തിന് പിന്നിൽ വൻ സംഘമെന്ന് കസ്റ്റംസ്: സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചത് മൂന്ന് സംഘങ്ങൾ
Kerala

രാമനാട്ടുകര സ്വർണക്കടത്തിന് പിന്നിൽ വൻ സംഘമെന്ന് കസ്റ്റംസ്: സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചത് മൂന്ന് സംഘങ്ങൾ

Web Desk
|
5 July 2021 7:43 AM GMT

രാമനാട്ടുകര സ്വർണക്കടത്തിൽ മറ്റൊരു സംഘം കൂടി ഇടപെട്ടിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തൽ. മുഖ്യപ്രതി ഷഫീഖ് സ്വർണം കൊണ്ട് വന്നത് കണ്ണൂര്‍ സ്വദേശി യൂസുഫിനായാണ്.

രാമനാട്ടുകര സ്വർണക്കടത്തിൽ മറ്റൊരു സംഘം കൂടി ഇടപെട്ടിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തൽ. മുഖ്യപ്രതി ഷഫീഖ് സ്വർണം കൊണ്ട് വന്നത് കണ്ണൂര്‍ സ്വദേശി യൂസുഫിനായാണ്. യൂസുഫിനോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചു. അർജുന്റെയും സൂഫിയാന്റെയും സംഘത്തിന് പുറമേ യൂസഫും സ്വർണം കടത്തിയ ദിവസം വിമാനത്താവളത്തിലെത്തിയിരുന്നു.

അതേസമയം മഞ്ചേരി സബ് ജയിലിൽ വച്ച് വധഭീഷണിയുണ്ടായെന്ന് മുഹമ്മദ് ഷഫീഖ് പറഞ്ഞു. ചെർപ്പുളശേരി സംഘമാണ് ജയിലിൽ ഭീഷണിപ്പെടുത്തിയതെന്നും ഷഫീഖ് കോടതിയെ അറിയിച്ചു. സ്വർണക്കടത്തിന് പിന്നില്‍ കൊടുവള്ളി, കണ്ണൂർ, കോഴിക്കോട് സംഘങ്ങളാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

സ്വർണ കടത്ത് കേസിലെ പ്രതിയായ മുഹമ്മദ് ഷെഫീഖിൻ്റെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഭീഷണിക്കാര്യം ജഡ്ജിയോട് പറഞ്ഞത്. തുടർന്ന് മഞ്ചേരി ജയിലിലായിരുന്ന ഷെഫീക്കിനെ ജയിൽ മാറ്റി കാക്കനാട് സബ് ജയിലിലേക്ക് അയച്ചു. ഭീഷണിപ്പെടുത്തിയയാളെ ഫോട്ടോ കണ്ട് ഷെഫീക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീഷണി സംബന്ധിച്ച് ഷെഫീഖ് കോടതിക്ക് പരാതി എഴുതി നൽകി.

more to watch:


Similar Posts