Kerala
കേരള വർമ കോളജ് ഗ്രൗണ്ട് പാട്ടത്തിന് കൊടുക്കരുതെന്ന് സി.വി പാപ്പച്ചൻ
Kerala

കേരള വർമ കോളജ് ഗ്രൗണ്ട് പാട്ടത്തിന് കൊടുക്കരുതെന്ന് സി.വി പാപ്പച്ചൻ

Web Desk
|
6 Feb 2022 7:57 AM GMT


കേരളവർമ കോളജിന്റെ കളിസ്ഥലം കെ.സി.എക്ക് പാട്ടത്തിന് നൽകുന്നതിനെതിരെ ഇന്ത്യൻ മുൻ ഫുട്ബോൾ താരം സി വി പാപ്പച്ചൻ. വിദ്യാർഥികളുടെ കായിക പരിശീലനം ഇല്ലാതാക്കുന്നതാണ് തീരുമാനം. വിഷയത്തിൽ ദേവസ്വം മന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകാനുള്ള നീക്കത്തിലാണ് കോളജിലെ പൂർവ്വവിദ്യാർഥി സംഘടന.


കേരള വർമ കോളജിനോട് ചേർന്നുള്ള കളിസ്ഥലം 15 വർഷത്തേക്ക് കേരള ക്രിക്കറ്റ്‌ അസോസിയേഷന് പാട്ടത്തിന് കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ക്രിക്കറ്റ്‌ ഗ്രൗണ്ട് നിർമ്മിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ ഗ്രൗണ്ട് പാട്ടത്തിന് കൊടുത്താൽ അവരുടെ അനുവാദമില്ലാതെ വിദ്യാർഥികളെ ഗ്രൗണ്ടിൽ കാലു കുത്താൻ പോലും അനുവദിക്കില്ലെന്ന് സി വി പാപ്പച്ചൻ ആരോപിച്ചു. നടപടിക്കെതിരെ പ്രതിഷേധം ഉയരണം.


വിദ്യാർഥിളെയോ അധ്യാപകരെയോ അറിയിക്കാതെ കരാർ ഒപ്പിടാനായിരുന്നു കോളജ് മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം. ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സർക്കാരിനെ സമീപിക്കാനാണ് വിദ്യാർത്ഥി, പൂർവ്വ വിദ്യാർഥി സംഘടനകളുടെ തീരുമാനം.


Similar Posts