'സുധാകരന്റെ ജീവിതം സി.പി.എം കൊടുത്ത ഭിക്ഷ'; നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലെന്ന് സി.വി വർഗീസ്
|കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി.വി.വർഗീസിൻ്റെ വിവാദ പരാമർശം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിവാദ പരാമർശവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്. സുധാകരന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടാണെന്നും സി.വി വര്‍ഗീസ് പറഞ്ഞു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി.വി.വർഗീസിൻ്റെ വിവാദ പരാമർശം.
കഴിഞ്ഞ ഒരാഴ്ചക്കാലമായി അക്രമരാഷ്ട്രീയത്തിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ നടത്തിവരുന്നുണ്ട്. കരിമണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നേരെയുണ്ടായ അക്രമത്തെ അതിരൂക്ഷമായ ഭാഷയിലാണ് സുധാകരന് വിമര്‍ശിച്ചത്. ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിക്കുന്ന സമീപനവും ചെറുതോണിയില്‍ നടന്ന പരിപാടിയില്‍ സുധാകരന് സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.വി വർഗീസിന്റെ വിവാദ പരാമര്‍ശം.