Kerala
ഈ ചേക്കുട്ടി നിങ്ങളുദ്ദേശിച്ച ആളല്ല ചെക്കുട്ടിയാണെന്ന് കരുതി ചേക്കുട്ടി പാവകള്‍ക്ക് പൊങ്കാല
Kerala

'ഈ ചേക്കുട്ടി നിങ്ങളുദ്ദേശിച്ച ആളല്ല' ചെക്കുട്ടിയാണെന്ന് കരുതി ചേക്കുട്ടി പാവകള്‍ക്ക് പൊങ്കാല

Web Desk
|
17 April 2021 3:28 PM GMT

ഇടതു സൈബർ അനുകൂലികളുടെ പ്രൊഫൈലുകള്‍ക്കാണ് 'കൈയ്യബദ്ധം' പറ്റിയത്.

മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടിയുടെ പേജാണെന്ന് കരുതി ചേക്കുട്ടി പാവകളുടെ പേജില്‍ പൊങ്കാല. ഇടതു സൈബർ അനുകൂലികളുടെ പ്രൊഫൈലുകള്‍ക്കാണ് 'കൈയ്യബദ്ധം' പറ്റിയത്. ചാനൽ‌ ചർച്ചകളിലെ സ്ഥിര സാന്നിദ്ധ്യമായ എൻ.പി ചെക്കുട്ടി പങ്കെടുത്ത ഒരു ചര്‍ച്ചയുടെ ചുവടുപിടിച്ചാണ് സംഭവങ്ങളുടെ തുടക്കം. പക്ഷേ ചെക്കുട്ടിയാണെന്ന് കരുതി കമന്‍റുകളും തെറിവിളികളും ലഭിച്ചതാകട്ടെ പാവം ചേക്കുട്ടി പാവകളുടെ പേജിനും.


കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയിൽ കെ.എം. ഷാജിയെ അനുകൂലിക്കുന്ന തരത്തില്‍ ചെക്കുട്ടി നിലപാട് എടുത്തിരുന്നു. ചര്‍ച്ചയില്‍ ഷാജിയെ അനുകൂലിക്കുകയും കെ.ടി. ജലീലിനെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെ ചെക്കുട്ടിക്കെതിരെ ഇടതു പ്രൊഫൈലുകള്‍ രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ ചെക്കുട്ടിയുടെ പേരിനോട് സാമ്യമുള്ള 'ചേക്കുട്ടി' പാവകള്‍ക്കായിരുന്നു സൈബറിടത്തില്‍ പൊങ്കാലക്ക് 'ഭാഗ്യമുണ്ടായത്'.



ഒടുവില്‍ ചർച്ചയിൽ ചെക്കുട്ടിയെ എതിർപക്ഷത്ത് നിന്ന ഇടത് സഹയാത്രികന്‍ പ്രേംകുമാർ തന്നെ നേരിട്ടെത്തി ഇതില്‍ വ്യക്തത വരുത്തി. ഇത് ചേക്കുട്ടി പാവയുടെ പേജാണെന്നും ഈ ചേക്കുട്ടി ചര്‍ച്ചക്ക് വരാറില്ലെന്നുമായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം.


മുഴുവൻ വായിക്കാതെ കമന്റരുത്:

ഇത് ചേക്കുട്ടി.

N.B. ഇക്കാണുന്ന ചേക്കുട്ടി ചാനൽ ചർച്ചകളിൽ പങ്കെടുക്കാറില്ല.

മഹാപ്രളയത്തിൽ...

Posted by Prem Kumar on Friday, April 16, 2021

എന്താണ് ചേക്കുട്ടി പാവകള്‍?

എറണാകുളത്തെ ചേന്ദമംഗലം ഗ്രാമത്തെ കൈത്തറി വ്യവസായത്തെ തന്നെ ഒന്നാകെ ഇക്കഴിഞ്ഞ പ്രളയം തുടച്ചെടുത്തു. അഞ്ച് സൊസൈറ്റിക്ക് കീഴിലെ ആറായിരം കൈത്തറിക്കാരെ ബാധിച്ച ഇരുപത് കോടിയുടെ നഷ്ടം തുടച്ച പ്രളയത്തെ എങ്ങനെ അതിജീവിക്കാം എന്നതിൽ നിന്നാണ് ചേക്കുട്ടി പാവകളുടെ തുടക്കം.

എഇടതു സൈബർ അനുകൂലികളുടെ പ്രൊഫൈലുകള്‍ക്കാണ് 'കൈയ്യബദ്ധം' പറ്റിയത്.ത്ര തന്നെ കഴുകിയെടുത്താലും ചളി അത് പോലെ തന്നെ ഒട്ടി പിടിച്ചുള്ള കൈത്തറി വസ്ത്രങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ചേക്കുട്ടിയിലൂടെ. ചേറിന്റെ കറ പിടിച്ച ഓരോ വസ്ത്രവും ക്ലോറിനുപയോഗിച്ച് കഴുകിയെടുക്കുകയാണ് ആദ്യ പടി, ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കുന്ന വസ്ത്രങ്ങൾ പാവയുണ്ടാക്കാനായി ഉപയോഗിക്കുന്നു. ഓണ വിപണി മുൻകൂട്ടി കണ്ട്‌ കോടി കണക്കിന് രൂപയുടെ കൈത്തറി വസ്ത്രങ്ങളായിരുന്നു ഈ ഗ്രാമം നെയ്തെടുത്തിരുന്നത്. എല്ലാം ഒരൊറ്റ പ്രളയത്തിൽ ചളി നിറഞ്ഞു ജീവിതം തന്നെ കറ പുരണ്ടപ്പോൾ ഇവർക്ക് പ്രതീക്ഷയാവുകയാണ് ചേക്കുട്ടി പാവകൾ. നാട്ടിലെ ഒരു കൂട്ടം യുവനിരയാണ് പാവകളുടെ നിർമാണത്തിന് നേതൃതം നൽകുന്നത്.


Similar Posts