Kerala
![Lok Sabha Elections; Restrictions on victory celebrations in Vadakara,latest news, Lok Sabha Elections; Restrictions on victory celebrations in Vadakara,latest news,](https://www.mediaoneonline.com/h-upload/2024/04/19/1419906-ss-kk.webp)
Kerala
ശൈലജക്കതിരായ സൈബർ ആക്രമണം; തന്‍റെ പേര് വലിച്ചിടുന്നത് എന്തിനാണെന്ന് ഷാഫി പറമ്പില്‍
![](/images/authorplaceholder.jpg?type=1&v=2)
19 April 2024 4:09 AM GMT
വിഷയത്തെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു
കോഴിക്കോട്: വടകര പാർലമെന്‍റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കതിരായ സൈബർ ആക്രമണത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍. ഈ വിഷയത്തില്‍ തന്‍റെ പേര് വലിച്ചിടുന്നത് എന്തിനാണെന്ന് ഷാഫി ചോദിച്ചു.
എനിക്ക് ഒരു പങ്കും ഇല്ലാത്ത വിഷയമാണിത്. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കേണ്ട ആവശ്യം ഇല്ല. മണ്ഡലത്തില്‍ നിലവില്‍ ചർച്ച ചെയുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണിത്. തന്‍റെ പേര് വലിച്ചിടുന്നതിനെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം,രമ്യ ഹരിദാസിനു നേരെയും സൈബർ ആക്രമണം ഉണ്ടായാപ്പോള്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇത്തരം സംഭവങ്ങള്‍ ആർക്കുനേരെ ഉണ്ടായാലും കേസ് എടുക്കണമെന്നും ഷാഫി പറഞ്ഞു.