Kerala
അവള്‍ക്ക് കാര്യമായ അസുഖങ്ങളൊന്നും ഇല്ലായിരുന്നു, ചികിത്സാപിഴവാണ് മരണത്തിന് കാരണം; ഫാത്തിമ നിദയുടെ പിതാവ്
Kerala

''അവള്‍ക്ക് കാര്യമായ അസുഖങ്ങളൊന്നും ഇല്ലായിരുന്നു, ചികിത്സാപിഴവാണ് മരണത്തിന് കാരണം''; ഫാത്തിമ നിദയുടെ പിതാവ്

Web Desk
|
27 Dec 2022 2:12 AM GMT

''ഇത്തരത്തിൽ ഓരോ സംഭവങ്ങളും ആവർത്തിക്കുമ്പോൾ കേവലം വാട്‌സാപ്പ് സ്റ്റാറ്റസുകളിൽ 'മകളെ മാപ്പ്' എന്നെഴുതി നമ്മുടെ കടമ തീർക്കരുത്''

ആലപ്പുഴ: സൈക്കിൾ പോളോ താരം ഫാത്തിമ നിദയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് സംശയിക്കുന്നതായി പിതാവ് ഷിഹാബുദ്ദീൻ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഫാത്തിമ നിദയ്ക്ക് ഉണ്ടായിരുന്നില്ല ടീമിലുണ്ടായിരുന്ന 24 താരങ്ങളും കഴിച്ചത് ഒരേ ഭക്ഷണമാണ്.

നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നിദയുടെ പിതാവ് ഷിഹാബുദ്ദീൻ അബൂബക്കർ മീഡിയവണിനോട് പറഞ്ഞു. തന്റെ മകൾക്ക് കാര്യമായ അസുഖങ്ങളൊന്നും ഇല്ലായിരുന്നു, ഗുരതമായ ചികിത്സാപിഴവാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായത്.

ഇത്തരത്തിൽ ഓരോ സംഭവങ്ങളും ആവർത്തിക്കുമ്പോൾ ഇനിയൊരു കുഞ്ഞിനും ഇതാവര്‍ത്തിക്കരുതെന്ന് നമ്മള്‍ പറയും. പക്ഷേ എത്ര കുഞ്ഞുങ്ങള്‍ കഴിഞ്ഞാണ് ഇതിനൊരു അറുതിയുണ്ടാവുകയെന്ന് ദൈവത്തിന് മാത്രമേ അറിയൂ. കേവലം വാട്‌സാപ്പ് സ്റ്റാറ്റസുകളിൽ 'മകളെ മാപ്പ്' എന്നെഴുതി നമ്മുടെ കടമ തീർക്കരുത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts