Kerala
ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
Kerala

ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Web Desk
|
8 Sep 2022 10:33 AM GMT

''ശക്തമായ കടൽക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്''

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നും ശക്തമായ കടൽക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. തൃശൂർ മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.

Related Tags :
Similar Posts