Kerala
ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത
Kerala

ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത

Web Desk
|
30 Aug 2022 10:35 AM GMT

കുസാറ്റിലെ കാലാവസ്ഥാ വിഭാഗത്തിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്

കൊച്ചി: കൊച്ചിയിലെ അതിശക്തമായ മഴക്ക് കാരണം ചക്രവാതച്ചുഴി. കുസാറ്റിലെ കാലാവസ്ഥാ വിഭാഗത്തിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മധ്യകേരളത്തിൽ മൂന്ന് ദിവസം ചക്രവാതച്ചുഴിക്ക് സാധ്യതയെന്നും പഠനത്തിൽ പറയുന്നു.

രാവിലെ പെയ്ത കനത്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിലാക്കിയിരുന്നു. കലൂർ, കടവന്ത്, എം ജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.

മഴയിൽ റെയിൽവെയുടെ സിഗ്നൽ തകരാറിലായതിനെ തുടർന്ന് ജനശതാബ്ദി ഉൾപ്പെടെ നിരവധി ദീർഘദൂര ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഓടുന്നത്. മംഗള എക്സ്പ്രസ് എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. പരശുറാം എക്സ്പ്രസ് എറണാകുളം ടൗൺ സ്റ്റേഷനിലൂടെ വഴി തിരിച്ചുവിട്ടു. കൊല്ലം എറണാകുളം മെമു തൃപ്പുണിത്തുറ വരെ മാത്രമാകും സർവീസ് നടത്തുക.

Similar Posts