Kerala
ബംഗാൾ ഉൾക്കടലിൽ 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും
Kerala

ബംഗാൾ ഉൾക്കടലിൽ 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

Web Desk
|
6 May 2023 4:02 AM GMT

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. മെയ്‌ 7 നു ന്യുന മർദ്ദമായും മെയ്‌ 8 ഓടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. മെയ്‌ 7 നു ന്യുന മർദ്ദമായും മെയ്‌ 8 ഓടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ( cyclonic storm )ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Similar Posts