Kerala
![Day 5 of landslide: Death toll 361, latest news malayalam ഉരുൾദുരന്തത്തിന്റെ അഞ്ചാംദിനം: മരണസംഖ്യ 361 Day 5 of landslide: Death toll 361, latest news malayalam ഉരുൾദുരന്തത്തിന്റെ അഞ്ചാംദിനം: മരണസംഖ്യ 361](https://www.mediaoneonline.com/h-upload/2024/07/30/1435859-mundakkai.webp)
Kerala
ഉരുൾദുരന്തത്തിന്റെ അഞ്ചാംദിനം: മരണസംഖ്യ 361
![](/images/authorplaceholder.jpg?type=1&v=2)
3 Aug 2024 10:20 AM GMT
206 പേർ ഇപ്പോഴും കാണാമറയത്ത്
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തം നടന്ന് അഞ്ചുനാൾ പിന്നിടുമ്പോൾ ഇപ്പോഴും 206 പേർ കാണാമറയത്താണ്. 218 മൃതദേഹങ്ങളും 143 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്താനായത്. അഞ്ചാം ദിനമായ ഇന്നും തിരച്ചിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.
അതിനിടെ സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ സൈന്യം എയർലിഫ്റ്റ് ചെയ്ത് ചൂരൽമലയിലെത്തിച്ചു. സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനെത്തിയവർ ഉൾവനത്തിലുൾപ്പെടെ കുടുങ്ങുന്നത് കണക്കിലെടുത്ത് സൈന്യം മാത്രമായിരിക്കും ഇനി ഇവിടങ്ങളിൽ തിരച്ചിൽ നടത്തുക. നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടേയും സഹായം ഇനി മറ്റുള്ള പ്രദേശങ്ങളിൽ ഉപയോഗപ്പെടുത്തും.