Kerala
എൻഡോസൾഫാൻ ഇരകൾക്കു വേണ്ടിയുള്ള സമരം  ദയാബായി തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചു
Kerala

എൻഡോസൾഫാൻ ഇരകൾക്കു വേണ്ടിയുള്ള സമരം ദയാബായി തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചു

Web Desk
|
19 Oct 2022 8:30 AM GMT

നിലവിൽ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നതായും എയിംസ് അടക്കമുള്ള വിഷയങ്ങളിലും തീരുമാനമാകണമെന്നും അവര്‍ വ്യക്തമാക്കി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയില്‍ നടത്തിയിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. സമരം തല്‍ക്കാലത്തേക്കു നിര്‍ത്തുകയാണെന്ന് ദയാബായി പറഞ്ഞു. നിലവിൽ സർക്കാർ തന്ന ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നതായും എയിംസ് അടക്കമുള്ള വിഷയങ്ങളിലും തീരുമാനമാകണമെന്നും അവര്‍ വ്യക്തമാക്കി.

എൻഡോസ‌ൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ദയാബായിയുടെ നിരാഹാര സമരം. കഴിഞ്ഞ 18 ദിവസമായി നിരാഹാര സമരത്തിലായിരുന്നു ദയാബായി.

Similar Posts