ഡി.സി.സി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ടു; സിപിഎമ്മിൽ ചേരുമെന്ന് എം.ബി മുരളീധരൻ
|'നേതൃത്വത്തിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്'
തൃക്കാക്കര: ഡി.സി.സി ജനറൽ സെക്രട്ടറി എം.ബി മുരളീധരൻ കോൺഗ്രസ് വിട്ടു. തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കുമെന്നും നേതൃത്വത്തിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും മുരളീധരൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ അഭിപ്രായവ്യത്യാസം അറിയിച്ചിരുന്നു. ഇടതുപക്ഷവുമായി സഹകരിച്ചു പ്രവർത്തിക്കും. പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യമര്യാദ ഇല്ലാത്ത നിലപാടാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ സ്വിഫ്റ്റ് ബസുകൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ കേരളത്തെ മധ്യ വരുമാന വികസിത ദേശമായി മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായി എല്ലാ മേഖലയിലും വികസനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വ്യവസായിക മേഖല നിക്ഷേപ സൗഹ്യദമാക്കി മാറ്റാൻ സ്വീകരിച്ച നടപടികൾ വളരെ ഫലപ്രദമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.