മരിച്ച ബാസ്ക്കറ്റ് ബോൾ താരം ലിതാരയുടെ അമ്മക്ക് നേരെ കയ്യേറ്റം
|മുദ്രപത്രത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്
മരിച്ച ബാസ്ക്കറ്റ് ബോൾ താരം ലിതാരയുടെ അമ്മയെ കയ്യേറ്റം ചെയ്തതായി പരാതി. ഹിന്ദി സംസാരിക്കുന്ന രണ്ടുപേർ ലളിതയെ കയ്യേറ്റം ചെയ്തതായാണ് പരാതി. മുദ്രപത്രത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ലിതാരയുടെ കുടുംബം കുറ്റൃാടി പൊലീസിൽ പരാതി നൽകി.
റെയില്‍വേ ബാസ്കറ്റ് ബോള്‍ താരവും കോഴിക്കോട് കക്കട്ടില്‍ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയെ പാറ്റ്നയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. കോച്ച് രവി സിങില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കോർട്ടിൽ ഒറ്റക്ക് പരിശീലനത്തിനെത്താൻ ലിതാരയെ കോച്ച് നിർബന്ധിക്കാറുണ്ടായിരുന്നു. കൊല്‍ത്തയില്‍ നടന്ന മത്സരത്തിനിടെ കൈയില്‍ കയറി പിടിച്ചതോടെ ലിതാര ഇയാളെ മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കോച്ച് രവി സിങിനെതിരെ ബന്ധുക്കള്‍ പട്ന രാജീവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനിടെ ലിതാരയുടെ അമ്മക്ക് നേരെ കയ്യേറ്റവും ഉണ്ടായിരുന്നു.