Kerala
എഡിഎമ്മിന്റെ മരണം: എ.​ ഗീത കണ്ണൂരിലെത്തി, കലക്ടറുടെ മൊഴി രേഖപ്പെടുത്തുന്നു
Kerala

എഡിഎമ്മിന്റെ മരണം: എ.​ ഗീത കണ്ണൂരിലെത്തി, കലക്ടറുടെ മൊഴി രേഖപ്പെടുത്തുന്നു

Web Desk
|
19 Oct 2024 6:16 AM GMT

കലക്ട്രേറ്റിലെത്തിയ അന്വേഷണ സംഘം കലക്ടര്‍ അരുൺ.കെ. വിജയനുമായി കൂടിക്കാഴ്ച നടത്തി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി. കലക്ട്രേറ്റിലെത്തിയ ​ഗീത കലക്ടര്‍ അരുൺ.കെ. വിജയനുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ മൊഴിയെടുക്കൽ നടപടി ആരംഭിച്ചു.

നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങൾ അന്വേഷിക്കാനാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാം, എഡിഎമ്മിനെതിരായ പി.പി ദിവ്യയുടെ ആരോപണങ്ങൾ, ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ, എൻഒസി നൽകുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അന്വേഷിക്കണം എന്നും ഉത്തരവിൽ പറയുന്നുണ്ട്.

Similar Posts