Kerala
Death of PG Doctor
Kerala

ഡോ.ഷഹാനയുടെ മരണം; റുവൈസിന് സസ്‌പെൻഷൻ, കുറ്റം തെളിഞ്ഞാൽ ബിരുദം റദ്ദാക്കും

Web Desk
|
7 Dec 2023 7:41 AM GMT

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല എന്ന സമ്മതപത്രം നൽകിയാണ് മെഡിക്കൽ വിദ്യാർഥികൾ പഠിക്കുന്നതെന്നും ആരോഗ്യ സർവകലാശാല വിസി

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹാന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പിന്റേതാണ് നടപടി.

സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഉണ്ടായത് ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

കുറ്റം തെളിഞ്ഞാൽ റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കും. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല എന്ന സമ്മതപത്രം നൽകിയാണ് മെഡിക്കൽ വിദ്യാർഥികൾ പഠിക്കുന്നതെന്നും തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ കർശന നടപടി എന്നും ആരോഗ്യ സർവകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു.

Similar Posts