ഷാഹിന മണ്ണാർക്കാടിൻ്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ്
|എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ആയിരുന്നു ഷാഹിന
കോഴിക്കോട്: എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം സുരേഷ് കൈതച്ചിറയുടെ ഭീഷണിയെ തുടർന്നാണ് ഷാഹിന മരിച്ചത് എന്നാണ് പരാതി. സി.പി.ഐ നേതാക്കളെ വിവരം അറിയിച്ചിട്ടും പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും ഷാഹിനയുടെ ഭർത്താവ് മുഹമ്മദ് സാദിഖ് മീഡിയവണിനോട് പറഞ്ഞു. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു ഷാഹിന.
ജൂലൈ 22നാണ് മണ്ണാർക്കാട് വടക്കുമണ്ണത്തെ വീട്ടിൽ ഷാഷിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് സുരേഷുമായി ഫോണിൽ തർക്കിക്കുന്നത് മക്കൾ കണ്ടിട്ടുണ്ടെന്നാണ് മുഹമ്മദ് സാദിഖ് പറയുന്നത്. ബിസിനസിൻ്റെ പേരിൽ ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ട്. ഷാഹിനയെ സുരേഷ് കൈതച്ചിറ പലരീതിയിൽ ഭീഷണിപെടുത്തിയിരുന്നതായും സാദിഖ് പരാതിയിൽ പറയുന്നു
എന്നാൽ ആരോപണങ്ങൾ ശരിയല്ലെന്നും, പൊലീസ് അന്വേഷണത്തിന് ശേഷം പരസ്യപ്രതികരണം നടത്തുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗവും, ആരോപണ വിധേയനുമായ സുരേഷ് കൈതച്ചിറ അറിയിച്ചു. ഷാഹിനയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധ ആരംഭിച്ചു.