Kerala
Kerala
സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ എതിർത്ത് അമ്മ ഹൈക്കോടതിയിൽ
|13 May 2024 3:42 PM GMT
സി.ബി.ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പ്രതികളുടെ പങ്ക് വ്യക്തമാണെന്ന് കോടതിയെ അറിയിച്ചു
എറണാകുളം: വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്ത് സിദ്ധാർഥന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സി.ബി.ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും അതിക്രൂരമായ മർദനമാണ് സിദ്ധാർഥൻ നേരിട്ടതെന്നും അമ്മ കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട എട്ട് പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നാളെ കോടതി ഈ ഹരജി പരിഗണിക്കാനിരിക്കവേയാണ് സിദ്ധാർഥന്റെ അമ്മ ഉപഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.