Kerala
Death of Siddhartha; Complaint to the Vice-Chancellor against allowing the accused to write the examination,latest news,സിദ്ധാർത്ഥന്റെ മരണം; പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ വൈസ് ചാൻസലർക്ക് പരാതി
Kerala

സിദ്ധാർത്ഥന്റെ മരണം; പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ വൈസ് ചാൻസലർക്ക് പരാതി

Web Desk
|
27 Jun 2024 1:14 PM GMT

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ആണ് വെറ്ററിനറി വി.സിക്ക് നിവേദനം നൽകിയത്

കൽപ്പറ്റ: വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വൈസ് ചാൻസലർക്ക് പരാതി. ഹാജർ ഇല്ലാതെ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ആണ് വെറ്ററിനറി വി.സിക്ക് നിവേദനം നൽകിയത്.

പൂക്കോട് വെറ്റിനറി സർവകലാശാലയിൽ റാഗിങ്ങിനെ തുടർാണ് സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികൾ മർദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും സഹപാഠികളും ആരോപിക്കുകയും ചെയ്തിരുന്നു.



Similar Posts