സിദ്ധാര്‍ഥന്‍റെ മരണം; പെർഫോമ റിപ്പോർട്ട് സി.ബി.ഐക്ക് നൽകാൻ കേരള പോലീസ് ഡൽഹിയിലേക്ക്
|വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും റിപ്പോർട്ട് നൽകാത്തത് വിവാദമായിരുന്നു
തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണക്കും ക്രൂര മർദനത്തിനുമിരയായി സിദ്ധാര്‍ഥൻ മരിച്ച സംഭവത്തിലെ പെർഫോമ റിപ്പോർട്ട് നൽകാൻ ഡി.വൈ.എസ്.പി ഡൽഹിക്ക്. സി.ബി.ഐക്കാണ് പെർഫോമ റിപ്പോർട്ട് കൈമാറുക. (കേസിൻ്റെ നാൾവഴി ഉൾപ്പെടുന്ന റിപ്പോർട്ടാണ് പെർഫോമ). സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ് ശ്രീകാന്താണ് ഡൽഹിക്ക് പോകുന്നത്.ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സി.ബി.ഐ കേസ് പരിഗണിക്കൂ.വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും റിപ്പോർട്ട് നൽകാത്തത് വിവാദമായിരുന്നു
സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഇന്നലെ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.അന്വേഷണം സി.ബി.ഐക്ക് വിടാൻ രണ്ടാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പക്ഷേ വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ വി.സി തിരിച്ചെടുത്തതോടെ സി.ബി.ഐ അന്വേഷണത്തിൽ വിജ്ഞാപനമിറക്കാത്തത് വിവാദമായിരുന്നു. വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വി.സി ഡോ.പി.സി ശശീന്ദ്രൻ രാജിവെച്ചു.