Kerala
Supreme Court to implement reservation for women in Bar Association, latest news
Kerala

കടമെടുപ്പിൽ തീരുമാനം വൈകും; കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

Web Desk
|
1 April 2024 5:53 AM GMT

കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം

ന്യൂഡല്‍ഹി: കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി ഭരണഘടാനാ ബെഞ്ചിന് വിട്ടത്. തീരുമാനത്തിനായി കേരളം ഇനിയും കാത്തിരിക്കണം.

കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഷയം പരിശോധിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേരളത്തിന് ഇളവുനൽകിയാല്‍ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയര്‍ത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്ര‌ത്തിന്റെ വാദം.

വായ്പപരിധി വെട്ടിക്കുറച്ചതിനെതിരെയാണ് കേരളം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ക്ഷേമപെൻഷനും ശമ്പളവും നൽകുന്നതിൽ പോലും സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതായി കേരളത്തിന്‌ വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചിരുന്നു. അതേസമയം വായ്പാ പരിധി കേരളത്തിനായി മാത്രം ഉയർത്താനാവില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

Watch Video Report


Related Tags :
Similar Posts