വയനാട് പോളിങ് ശതമാനത്തിലെ കുറവ്; ആശങ്കയിൽ മുന്നണികൾ
|കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെക്കാൾ എട്ട് ശതമാനത്തിൻ്റെ കുറവാണ് ഇത്തവണ വയനാട്ടിൽ രേഖപ്പെടുത്തിയത്
വയനാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ പോളിങ് ശതമാനത്തിലുണ്ടായ വലിയ കുറവ് മുന്നണികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. എൽഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകളാണ് പോൾ ചെയ്യാത്തതെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. രാഹുൽ ഗാന്ധിയോടുള്ള എതിർപ്പാണ് പോളിങ്ങിലൂടെ ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു.
കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെക്കാൾ എട്ട് ശതമാനത്തിൻ്റെ കുറവാണ് ഇത്തവണ വയനാട്ടിൽ ഉണ്ടായത്. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 2019ൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനെക്കാൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാൽ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് വന്ന ആൾക്കൂട്ടം പോളിങ് ശതമാനം കൂട്ടുമെന്ന യുഡിഎഫ് ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്നതാണ് പോളിങ് ശതമാനത്തിലെ കുറവ്. എന്നാൽ എൽഡിഎഫിൻ്റെയും ബിജെപിയുടെയും വോട്ടുകളാണ് പോൾ ചെയ്യാത്തതെന്ന് ടി. സിദ്ധിഖ് എംഎൽഎ പറഞ്ഞു.