Kerala
Kerala
150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ
|19 March 2023 10:18 AM GMT
കൂടെയുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപ്പെട്ടു
പാലക്കാട്: അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനംവകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപ്പെട്ടു.
വനത്തിൽ വേട്ട നടത്തിയതിന് ശേഷം മാനിന്റെ തോലും മറ്റ് അവശിഷ്ടങ്ങളും സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ തന്നെ റെജിയുടെ കൂടെയുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപെടുകയായിരുന്നു. ഇവർക്കായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.