![kanam rajendran kanam rajendran](https://www.mediaoneonline.com/h-upload/2023/02/11/1351113-kanam.webp)
kanam rajendran
ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റം; അതൃപ്തി അറിയിച്ച് സിപിഎമ്മിന് കാനത്തിന്റെ കത്ത്
![](/images/authorplaceholder.jpg?type=1&v=2)
സിപിഐ സംസ്ഥാന നിർവാഹസമിതിയുടെ തീരുമാനപ്രകാരമാണ് കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചത്.
തിരുവനന്തപുരം: ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഎമ്മിന് കാനം രാജേന്ദ്രൻ കത്ത് അയച്ചു. സംഭവിച്ചത് എന്താണെന്ന് പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. സിപിഐ സംസ്ഥാന നിർവാഹസമിതിയുടെ തീരുമാനപ്രകാരമാണ് കാനം രാജേന്ദ്രൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 12 ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളായിരുന്നു മുഖ്യ സാക്ഷികള്‍.
എന്നാല്‍, കേസിന്റെ വിചാരണവേളയില്‍ സി.പി.എം നേതാക്കളടക്കം കൂറുമാറിയതോടെ പ്രതികളെ കോടതി വെറുതെവിട്ടു. സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തില്‍ സി.പി.ഐ നേതൃത്വത്തിന് ശക്തമായ അതൃപ്തിയുണ്ടായിരുന്നു.