Kerala
കാൻസർ രോഗിയെ ചൊല്ലിയാണ് ജോജു കയർത്തതെന്ന വാദം പൊളിഞ്ഞെന്ന് പ്രതികൾ
Kerala

കാൻസർ രോഗിയെ ചൊല്ലിയാണ് ജോജു കയർത്തതെന്ന വാദം പൊളിഞ്ഞെന്ന് പ്രതികൾ

Web Desk
|
9 Nov 2021 10:37 AM GMT

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ആറു കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ആറു കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കാൻസർ രോഗിയെ ചൊല്ലിയാണ് ജോജു കയർത്തതെന്ന വാദം പൊളിഞ്ഞെും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യമില്ലെന്നും പ്രതികൾ പറഞ്ഞു. സിനിമാകാര്യങ്ങൾക്ക് പോകുമ്പോൾ സ്വന്തം വാഹനം തടഞ്ഞതിനെ തുടർന്ന് ജോജു കയർത്തെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ജാമ്യത്തിനുള്ള തുക നാശ നഷ്ടത്തിന്റെ 50 ശതമാനമായി നിശ്ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന എട്ട് പേരും. കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർ ഇന്ന് മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്. ഇന്നലെ നാല് പേർ കീഴടങ്ങിയിരുന്നു. നേരത്തെ രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ മൊത്തം എട്ട് പ്രതികളാണുള്ളത്.

കോൺഗ്രസ് സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജുവിന്റെ വാഹനം തകർത്തതാണ് ഒന്നാമത്തേത്. റോഡ് ഉപരോധിച്ച് സമരം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ഇതിൽ 30 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. മുൻ മേയർ ടോണി ചിമ്മിനി അടക്കമുള്ള നേതാക്കൻമാരും പ്രതികളാണ്.


Similar Posts