Kerala
ഗൂഢാലോചനക്കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ  കോടതിയെ സമീപിക്കും: എസ് പി മോഹനചന്ദ്രൻ
Kerala

ഗൂഢാലോചനക്കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കും: എസ് പി മോഹനചന്ദ്രൻ

Web Desk
|
25 Jan 2022 3:58 PM GMT

കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ ഇപ്പോൾ ആലോചിക്കുന്നില്ല

ഗൂഢാലോചനക്കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ. ഇതിനായി കോടതിയെ സമീപിക്കും. കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ ഇപ്പോൾ ആലോചിക്കുന്നില്ല. ഇക്കാര്യത്തിൽ തീരുമാനം ചോദ്യം ചെയ്യലിന് ശേഷമെന്ന് എസ് പി മോഹനചന്ദ്രൻ പറഞ്ഞു.

ദിലീപിനെയും ഗൂഢാലോചനക്കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു. മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നിര്‍ണായകമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. പ്രതികളുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്.

ഇന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്.



Similar Posts