Kerala
വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകൾ വെട്ടുന്നു; പരാതിയുമായി കെ.സുധാകരൻ
Kerala

വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകൾ വെട്ടുന്നു; പരാതിയുമായി കെ.സുധാകരൻ

Web Desk
|
29 Feb 2024 10:42 AM GMT

കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ വ്യാപകമാണെന്നാണ് കെ.സുധാകരൻ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം: വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇതുസംബന്ധിച്ച് ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക് കെ.സുധാകരൻ പരാതി നല്‍കി. കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേകിച്ച് ധര്‍മ്മടം മണ്ഡലത്തിൽ ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ വ്യാപകമാണെന്നാണ് സുധാകരൻ ചൂണ്ടിക്കാട്ടുന്നത്.

വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബി.എല്‍.ഒമാര്‍ തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ നടപടി സ്വീകരിക്കുന്നത്. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായ ഇത്തരം നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Similar Posts