ക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച സംഭവം: കോഴിക്കോട് സ്വദേശിനിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു
|മണിപ്പാലില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോണും, ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയ ആറുപേരിൽ ഒരാൾ കോഴിക്കോട് സ്വദേശിനിയാണെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ.
ക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശിനിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു.
മണിപ്പാലില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോണും, ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയ ആറുപേരിൽ ഒരാൾ കോഴിക്കോട് സ്വദേശിനിയാണെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഡൽഹി പൊലീസ് കോഴിക്കോട്ട് എത്തിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിലേക്ക് എത്തിയത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ലഖ്‌നൗ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷപരവും അശ്‌ളീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഇതില്‍ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ അധ്യക്ഷ സ്വാതി മാലിവാള്‍ കഴിഞ്ഞയാഴ്ച പോലീസിനു നോട്ടീസ് നല്‍കിയിരുന്നു.
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് മുംബൈ പോലീസ് മൂന്ന് പേരെ ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു .