ഇത്തിരി ആശ്വാസം; ഗിനിയയിൽ തടവിലുള്ള ഇന്ത്യൻ തടവുകാർക്ക് ഭക്ഷണം എത്തിച്ചു
|11 മണിക്കൂറിന് ശേഷമാണ് നാവികർക്ക് ഭക്ഷണം ലഭിച്ചത്
കൊച്ചി: ഗിനിയയില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി. 26 ജീവനക്കാരില്‍ രണ്ട് മലയാളികളടക്കം 15 പേരെയാണ് ജയിലിലേക്ക് മാറ്റിയത്. ഇവര്‍ക്ക് ഭക്ഷണവും മരുന്നും നിഷേധിക്കുന്നതായി തടവില്‍ കഴിയുന്നവര്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. കപ്പലിലുണ്ടായിരുന്നവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തു. അതിനിടെ നാവികർക്ക് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥർ വെള്ളവും ഭക്ഷണവും എത്തിച്ചു. 11 മണിക്കൂറിന് ശേഷമാണ് നാവികർക്ക് ഭക്ഷണം ലഭിച്ചത്. അതിനിടെ ജയിലിലുള്ളവരെ കാണണമെന്ന ഇന്ത്യന്‍ എംബസിയുടെ ആവശ്യം അംഗീകരിച്ചില്ല.
ഓഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഗിനി നാവികസേന കസ്റ്റഡിയിലെടുക്കുന്നത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരമാണ് കപ്പൽ ഗിനി നാവികസേന തടഞ്ഞുവച്ചത്.