Kerala
dengue cases
Kerala

പകർച്ച വ്യാധി ഭീഷണിയിൽ ഇടുക്കിയിലെ മലയോരമേഖല; ഡെങ്കിപ്പനി വ്യാപകം

Web Desk
|
25 May 2024 1:13 AM GMT

ജലജന്യ രോഗങ്ങളും പിടിമുറിക്കിയതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

ഇടുക്കി: പകർച്ച വ്യാധി ഭീഷണിയിൽ ഇടുക്കിയിലെ മലയോരമേഖല. ജില്ലയിൽ ഇതുവരെ 175 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ജലജന്യ രോഗങ്ങളും പിടിമുറിക്കിയതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

കഴിഞ്ഞ വർഷം മേയ് വരെ ജില്ലയിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 34 ആയിരുന്നു. എന്നാൽ ഈവർഷം 175 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 700 പേരാണ് രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലെത്തിയത്. 59 പേർക്ക് മലേറിയയും ആറ് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മലേറിയ പിടിപെട്ടവരിൽ ഏറിയ പങ്കും തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.

ജൂലൈ പകുതിയോടെ പനി ബാധിതരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ. ഡെങ്കിപ്പനിയും മലമ്പനിയും പരത്തുന്ന കൊതുകുകൾ പെറ്റുപെരുകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ല മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ട്.



Related Tags :
Similar Posts