Kerala
Dengue Fever in Kerala

ഈഡിസ് കൊതുകുകൾ പെരുകിയതാണ് ഡെങ്കിപ്പനിക്ക് കാരണം(Representative Image)

Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു: മരണങ്ങൾ കൂടുന്നതും ആശങ്ക; ഒരാഴ്ചക്കിടെ മരിച്ചത് 17 പേർ

Web Desk
|
24 Jun 2023 1:44 AM GMT

ഡെങ്കി ബാധിതർ കൂട്ടത്തോടെ ആശുപത്രികളിലെത്തുന്ന സാഹചര്യം ഉണ്ടായാല്‍ നേരിടാനുള്ള മുന്‍കരുതലും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു. ഇടവിട്ട് മഴ പെയ്യുന്നതും ഈഡിസ് കൊതുകുകളുടെ വ്യാപനവുമാണ് കാരണം. ഡെങ്കിബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം 500 പേർക്കാണ് ഡെങ്കി ബാധിച്ചത്. ചൊവ്വാഴ്ചയാണ് കൂടുതല്‍ പേർ അസുഖ ബാധിതരായത്, 133 പേര്‍. 125 രോഗികള്‍ക്കാണ് ഇന്നലെ(വെള്ളിയാഴ്ച) മാത്രം സംസ്ഥാനത്ത് ഡെങ്കി സ്ഥിരീകരിച്ചത്. അതില്‍ 61 കേസുകളും എറണാകുളം ജില്ലയിലാണ്.

1389 പേർക്ക് ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ പനി ബാധിച്ച് മരിച്ചത് 17 പേരാണ്. ഇവരില്‍ അധികവും ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. ഡെങ്കി വ്യാപനം മുന്നില്‍ കണ്ട് മഴക്കാലം വരുന്നതിന് മുമ്പേ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതാണ്.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡങ്കിപ്പനി പടരുന്നത് തടയാനുള്ള ഊർജിത ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷും ആരോഗ്യമന്ത്രി വീണാജോര്‍ജും പറഞ്ഞു. അതേസമയം ഔട്ട് ബ്രേക്ക് സാധ്യതമുന്നില്‍ കണ്ടുള്ള പ്രതിരോധ മാർഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഡെങ്കി ബാധിതർ കൂട്ടത്തോടെ ആശുപത്രികളിലെത്തുന്ന സാഹചര്യം ഉണ്ടായാല്‍ നേരിടാനുള്ള മുന്‍കരുതലും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ രക്തം ഉറപ്പുവരുത്തണമെന്ന് ബ്ലഡ് ബാങ്കുകള്‍ക്ക് ആരോഗ്യമന്ത്രി നിർദേശം നല്‍കി.

Watch Video Reoprt

Similar Posts