Kerala
എച്ച്.എൽ.എൽ അനുമതി നിഷേധം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും
Kerala

എച്ച്.എൽ.എൽ അനുമതി നിഷേധം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും

Web Desk
|
9 March 2022 10:03 AM GMT

സംസ്ഥാന സർക്കാരുകൾക്കോ, സർക്കാർ അധീനതയിലുള്ള പൊതുമേഖല സംരംഭങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം

ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് ഏറ്റെടുക്കാൻ അനുമതി നൽകാത്തതിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതും. സർക്കാരിൻറെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് കത്തെഴുതുന്നത്. ലേലത്തിൽ തങ്ങൾക്ക് പങ്കെടുക്കണമെന്ന ആവശ്യം കേന്ദ്രസർക്കാറിനു മുന്നിൽ വീണ്ടും ഉന്നയിക്കാനാണ് തീരുമാനം.

എന്നാൽ കേന്ദ്രം നൽകിയിരിക്കുന്ന കത്ത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും 2002 ലെ ഉത്തരവ് പ്രകാരം ഇത് കേന്ദ്രത്തിന് മാത്രം ബാധകമായതാണെന്നും വിയവസായ മന്ത്രി പി രാജീവ് പറഞ്ഞു. അതിനാൽ സംസ്ഥാനങ്ങൾക്കിത് ബാധകമല്ലെന്നും കത്തിന് നിയമപരമായ സാധുത ഇല്ലാത്തതിനാല്‍ ടെണ്ടർ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാറിന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരുകൾക്കോ, സർക്കാർ അധീനതയിലുള്ള പൊതുമേഖല സംരംഭങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനെ ഉൾപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് ഏറ്റെടുക്കാൻ സന്നദ്ധമാവുകയും അതിനായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തത്.

നേരത്തെ തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാൻ സംസ്ഥാനസർക്കാർ താത്പര്യം പ്രകടിപ്പിച്ചപ്പോഴും കേന്ദ്രം അനുമതി നൽകിയിരുന്നില്ല.

Similar Posts