Kerala
Denial of NOC worries karipur residents
Kerala

കരിപ്പൂരിലെ വീടുകൾക്ക് എൻഒസി ലഭിക്കാത്ത വിഷയം; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദേശം

Web Desk
|
22 Jun 2024 1:34 AM GMT

വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

മലപ്പുറം: കരിപ്പൂരിലെ വീടുകൾക്ക് എൻ. ഒ സി ലഭിക്കാത്ത വിഷയത്തിൽ സർക്കാർ ഇടപെടൽ. ഒരാഴ്ചക്കകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ കലക്ടർ കരിപ്പൂരിലെ ലാന്റ് അക്വസിഷൻ വിഭാഗത്തിനോടും, കൊണ്ടോട്ടി തഹസിൽദാറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിന് പരിസരത്ത് നിലവിൽ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നില്ല. എയർപോർട്ട് അതോറിറ്റിയുടെ അനുമതിപത്രം ഇല്ലാത്തവർക്ക് കെട്ടിട പെർമിറ്റ് നിഷേധിക്കുകയാണ് കൊണ്ടോട്ടി നഗരസഭ. ഇതോടെ റൺവേ നവീകരണത്തിനായി ഭൂമിയും, വീടും വിട്ടു നൽകിയവർക്ക് പുതിയ വീട് നിർമ്മിക്കാനും കഴിയില്ല. എൻ. ഒ സി പ്രശ്‌നത്തിൽ കുടുങ്ങി കഴിഞ്ഞ 4 മാസമായി നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

ജില്ലാ റവന്യൂ അസംബ്ലിയിൽ വെച്ചാണ് പ്രശ്‌നം പഠിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി ആർ രാജൻ മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദിന് നിർദേശം നൽകിയത്. എയർ പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും

Similar Posts