Kerala
Kerala
കരുവന്നൂർ ബാങ്കിൽനിന്ന് നാളെ മുതൽ നിക്ഷേപങ്ങൾ തിരികെ നൽകും
|31 Oct 2023 2:21 PM GMT
നാളെ മുതൽ 50,000 മുതൽ ഒരുലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് പൂർണമായും പിൻവലിക്കാൻ കഴിയുക.
തൃശൂർ: കരുവന്നൂർ ബാങ്കിൽനിന്ന് നാളെ മുതൽ നിക്ഷേപങ്ങൾ തിരികെ നൽകും. നാളെ മുതൽ 50,000 മുതൽ ഒരുലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് പൂർണമായും പിൻവലിക്കാൻ കഴിയുക. നവംബർ 11 മുതൽ 50,000 രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ പൂർണമായും പിൻവലിക്കാം.
നവംബർ 20ന് ശേഷം 50,000 രൂവ വരെ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളും പിൻവലിക്കാം. ആകെയുള്ള 23688 സേവിങ് ബാങ്ക് നിക്ഷേപകരിൽ 21190 പേർക്ക് പൂർണമായും ബാക്കിയുള്ള 2448 പേർക്ക് ഭാഗികമായും പണം പിൻവലിക്കാൻ കഴിയുമെന്നാണ് ബാങ്കിന്റെ വിശദീകരണം.
ആകെയുള്ള 8049 സ്ഥിര നിക്ഷേപകരിൽ 3770 പേർക്ക് നിക്ഷേപവും പലിശയും പൂർണമായും പിൻവലിക്കാനാവും. 134 കോടി സ്ഥിരനിക്ഷേപത്തിൽ 79 കോടി രൂപ തിരികെ നൽകും. ബാങ്കിന് പലിശയടക്കം തിരികെ ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. ഇതുവരെ 80 കോടി രൂപയാണ് തിരിച്ചടവ് വന്നത്.