Kerala
Kerala
കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
|20 Nov 2024 10:05 AM GMT
ഭൂമി പോക്കുവരവിനായി പ്രവാസിയിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്
കോട്ടയം: വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി ടി.കെ സുഭാഷ്കുമാറാണ് വിജിലൻസ് പിടിയിലായത്. ഭൂമി പോക്കുവരവിനായി പ്രവാസിയിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ബാങ്ക് എടിഎമ്മിൽ പണം കൈമാറുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.