Kerala
മറിയക്കുട്ടി
Kerala

തെറ്റ് തിരുത്തി ദേശാഭിമാനി; അടിമാലിയിലെ മറിയക്കുട്ടിക്ക് സ്വന്തമായി വീടും സ്ഥലവുമില്ലെന്ന് വിശദീകരണം

Web Desk
|
15 Nov 2023 3:51 AM GMT

മകൾ വിദേശത്താണെന്നും മറിയക്കുട്ടിക്ക് രണ്ട് വീടും ഒന്നരയേക്കർ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയുമുണ്ടെന്നായിരുന്നു ദേശാഭിമാനി നേരത്തെ വാർത്ത നൽകിയത്.

ഇടുക്കി: അടിമാലിയിൽ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടും സ്ഥലവുമുണ്ടെന്ന വാർത്തയിൽ തെറ്റ് തിരുത്തി ദേശാഭിമാനി. മറിയക്കുട്ടി താമസിക്കുന്ന വീട് ഇളയ മകൾ പ്രിൻസിയുടെ പേരിലുള്ളതാണെന്നാണ് ദേശാഭിമാനി തെറ്റ് തിരുത്തിക്കൊണ്ട് നല്‍കിയത്.

മകൾ വിദേശത്താണെന്നും മറിയക്കുട്ടിക്ക് രണ്ട് വീടും ഒന്നരയേക്കർ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയുമുണ്ടെന്നായിരുന്നു ദേശാഭിമാനി നേരത്തെ വാർത്ത നൽകിയത്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്നായിരുന്നു 85 പിന്നിട്ട മറിയക്കുട്ടിയും അന്നയും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

മറിയക്കുട്ടിക്ക് ഭൂമിയും വീടും ഉണ്ടെന്ന് സിപിഎം കേന്ദ്രങ്ങൾ വ്യാപകമായി നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു.

മാസങ്ങളായി സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് ഇടുക്കി അടിമാലി സ്വദേശികളായ മറിയക്കുട്ടിയും അന്ന ഔസേഫും ഭിക്ഷ യാചിക്കാനിറങ്ങിയത്. ഇതേ തുടർന്ന് മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമിയും രണ്ട് വീടുകളും ഉണ്ടെന്ന് സിപിഎം കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചാരണം നടത്തിയിരുന്നത്. ഇതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുളള തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.



Watch Video Report


Similar Posts