Kerala
ക്ഷമയും സംയമനവും പഠിപ്പിച്ച കാലഘട്ടം: സ്പീക്കർ പദവി മികച്ച അനുഭവമെന്ന് എം.ബി രാജേഷ്
Kerala

'ക്ഷമയും സംയമനവും പഠിപ്പിച്ച കാലഘട്ടം': സ്പീക്കർ പദവി മികച്ച അനുഭവമെന്ന് എം.ബി രാജേഷ്

Web Desk
|
3 Sep 2022 4:07 AM GMT

ആത്യന്തികമായി പ്രതിപക്ഷത്തിന്റെ അവകാശങ്ങളും സംരക്ഷിക്കാൻ കഴിഞ്ഞു എന്നും നിയുക്ത മന്ത്രി

തിരുവനന്തപുരം: സ്പീക്കർ ആയിരുന്ന കാലം വളരെ വിലപ്പെട്ട അനുഭവം നൽകിയെന്ന് നിയുക്തമന്ത്രി എംബി രാജേഷ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കൂടി സംരക്ഷിക്കാൻ കഴിഞ്ഞു എന്നും വിമർശനങ്ങളും ഏറ്റുമുട്ടലുകളുമൊക്കെ പ്രതിപക്ഷത്തിരിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണെന്നും എം.ബി രാജേഷ് മീഡിയ വണ്ണിനോട് പറഞ്ഞു.

"പത്ത് വർഷം പ്രതിപക്ഷത്തിരുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ വിമർശനങ്ങളും സംഘർഷങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. ആത്യന്തികമായി പ്രതിപക്ഷത്തിന്റെ അവകാശങ്ങളും സംരക്ഷിക്കാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. പ്രതിപക്ഷത്തിന്റെ ശബ്ദവും കേൾപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സ്പീക്കർ എന്ന നിലയിൽ ക-റെയിൽ അടിയന്തരപ്രമേയം ഏറെ ശ്രദ്ധേയമായി തോന്നി. കെ-റെയിലിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ അടിയന്തരപ്രമേയത്തിന് കഴിഞ്ഞു എന്ന് തോന്നിയിട്ടുണ്ട്". എം ബി രാജേഷ് മീഡിയവണിനോട് പറഞ്ഞു.

സ്പീക്കർ ചുമതല ഇന്ന് തന്നെ രാജി വയ്ക്കുമെന്നറിയിച്ച നിയുക്ത മന്ത്രി ബാക്കി കാര്യങ്ങൾ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

മീഡിയവൺ ലഹരി വിരുദ്ധ കാംപെയിന് ആശംസകൾ നേർന്ന എം.ബി രാജേഷ് ലഹരിക്കെതിരായി നിയമസഭ ഒറ്റക്കെട്ടായി വികാരം പ്രകടിപ്പിച്ചുവെന്നും ഇത് വിദ്യാർഥികളും സമൂഹവും ഉൾക്കൊള്ളണമെന്നും പറഞ്ഞു.

Related Tags :
Similar Posts