Kerala
അഞ്ച് വധശ്രമങ്ങൾ, ഗൂഢാലോചനയിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും; ഷാരോൺ വധക്കേസിന്റെ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഗ്രീഷ്മ ഷാരോൺ 

Kerala

അഞ്ച് വധശ്രമങ്ങൾ, ഗൂഢാലോചനയിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും; ഷാരോൺ വധക്കേസിന്റെ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Web Desk
|
7 Jan 2023 11:54 AM GMT

തമിഴ്‌നാട്ടുകാരനായ പട്ടാളക്കാരന്റെ ആലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്.

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താനുള്ള ആലോചനയിൽ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കെന്ന് കുറ്റപത്രം. സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കാനാണ് ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തത്. 10 മാസം നീണ്ട തയ്യാറെടുപ്പാണ് കൊലപാതകത്തിനായി നടത്തിയത്. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ തുല്യപങ്കാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

തമിഴ്‌നാട്ടുകാരനായ പട്ടാളക്കാരന്റെ ആലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ജാതകദോഷം മൂലം ഭർത്താവ് മരിക്കും എന്നതടക്കമുള്ള കഥകൾ ഗ്രീഷ്മ പറഞ്ഞുനോക്കിയെങ്കിലും ഷാരോൺ പിൻമാറാൻ തയ്യാറായില്ല. തുടർന്ന് 2021 ജനുവരി അവസാനം മുതലാണ് കൊലപാതം ആസൂത്രണം ചെയ്യാൻ തുടങ്ങിയത്. വിവിധ മാർഗങ്ങളിലൂടെ അഞ്ച് തവണ വധശ്രമം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. അവസാനമാണ് ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തത്.

ആയിരത്തിലേറെ തവണ ഗൂഗിൾ സെർച്ച് നടത്തിയാണ് ജ്യൂസ് ചലഞ്ച് എന്ന തീരുമാനത്തിലേക്ക് ഗ്രീഷ്മ എത്തിയത്. അങ്ങനെ വിഷം ഉള്ളിൽ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് വരെ ഗ്രീഷ്മ മനസിലാക്കിയിരുന്നു. സംശയം തോന്നാതിരിക്കാനാണ് ജ്യൂസ് ചലഞ്ച് തീരുമാനിച്ചത്.

ആയിരത്തിലധികം ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ ഗ്രീഷ്മയുടെ പ്രതിശ്രുത വരൻ ഉൾപ്പെടെ 68 സാക്ഷികളുണ്ട്. കൊലയിൽ നേരിട്ട് പങ്കില്ലെങ്കിലും അമ്മക്കും അമ്മാവനും കൊലപാതകത്തിന്റെ എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

Similar Posts