Kerala
ശബരിമലയിലെ വിവാദ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണൻ
Kerala

ശബരിമലയിലെ വിവാദ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണൻ

Web Desk
|
17 Nov 2022 6:52 AM GMT

എല്ലാ തീർത്ഥാടകർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നായിരുന്നു കൈപ്പുസ്തകത്തിലെ പരാമർശം

തിരുവനന്തപുരം: ശബരിമലയിലെ വിവാദ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണൻ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലവിലെ സ്ഥിതി തുടരും. പൊലീസിന് നൽകിയ ബുക്ക് ലെറ്റ് പഴയതാണെന്നും സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദേശമില്ലെന്നും മന്ത്രി വ്യക്തമാക്കി.

തീര്‍ത്ഥാടനകാലം തുടങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്‍റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. എല്ലാ തീർത്ഥാടകർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നായിരുന്നു കൈപ്പുസ്തകത്തിലെ പരാമർശം. ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാൽ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞാണ് കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

അതേസമയം തീർഥാടനം ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ പ്രധാന ഇടത്താവളങ്ങളായ പമ്പയും നിലക്കലും ഭക്തരാല്‍ തിങ്ങി നിറഞ്ഞിരുന്നു. രണ്ട് വർഷത്തെ ഇടവേളയക്ക് ശേഷമാണ് ഇത്രയും സജീവമായ ഭക്തജന തിരക്ക് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. വെർച്വല്‍ ക്യൂ പരിശോധനയ്ക്ക് പമ്പയിലും സ്പോട്ട് ബുക്കിങ്ങിന് നിലയ്ക്കലുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

Related Tags :
Similar Posts