Kerala
Kerala
ധീരജ് കൊലക്കേസ് ; അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു
|18 Jan 2022 8:01 AM GMT
ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജാണ് കുത്തേറ്റു മരിച്ചത്
ധീരജ് കൊലക്കേസിലെ അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി നിഖിൽ പൈലി, രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരെ ഈ മാസം 22 വരെയും മൂന്ന് നാല് അഞ്ച് പ്രതികളായ ജിതിൻ, ടോണി,നിതിൻ എന്നിവരെ ഈ മാസം 21 വരെയും കസ്റ്റഡിയിൽ വിട്ടു. മുട്ടം ജില്ലാ കോടതിയാണ് അപേക്ഷ പരിഗണിച്ചത്.
ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജാണ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.