Kerala
ധീരജ് കൊലപാതകം; കീഴടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
Kerala

ധീരജ് കൊലപാതകം; കീഴടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

Web Desk
|
14 Jan 2022 1:52 AM GMT

ആറ് പേരാണ് പൊലീസിന്‍റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി

എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്‍റ് ടോണി തേക്കിലക്കാടൻ, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് ഇന്നലെ കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്.ആറ് പേരാണ് പൊലീസിന്‍റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

പീരുമേട് സബ് ജയിലിൽ റിമാൻഡില്‍ കഴിയുന്ന നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. പത്ത് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം.

തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്.



Related Tags :
Similar Posts