ധീരജ് വധം: 'കൊലപാതകം ആസൂത്രിതം, സംഘമായി എത്തി'; പ്രതികൾ റിമാൻഡിൽ
|പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി.
ധീരജിനെ കൊലപാതകം ആസൂത്രിമാണെന്ന് റിമാന്റ് റിപ്പോർട്ട്. പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സംഘമായി എത്തിയെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി. പൊലീസ് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പ്രതികളുമായെത്തിയ ജീപ്പ് തടയാനും ശ്രമമുണ്ടായി.
രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ധീരജ് രാജേന്ദ്രൻ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്.