Kerala
Laundresses were invited to Kerala Raj Bhavan, Dhobies invited to Kerala Raj Bhavan
Kerala

രാജ്ഭവനിലേക്ക് അലക്കുകാരെ വേണം; ശമ്പളം 52,600 രൂപ വരെ

Web Desk
|
13 Nov 2023 4:17 PM GMT

നവംബർ 20നുമുൻപായി അപേക്ഷ സമർപ്പിക്കണം

തിരുവനന്തപുരം: രാജ്ഭവനിലെ അലക്കുജോലിക്കായി അപേക്ഷ ക്ഷണിച്ചു. ധോബി തസ്തികയിലെ ഒഴിവുകൾ നികത്താനായാണ് സര്‍ക്കാര്‍ സർക്കുലർ ഇറക്കിയിരിക്കുന്നത്. 23,700 രൂപയാണ് അടിസ്ഥാന ശമ്പളം. 52,600 രൂപ വരെ ശമ്പള സ്കെയിലുണ്ട്.

സർക്കാർ സർവീസിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്നവരാണ് അപേക്ഷിക്കേണ്ടത്. നവംബർ 20നുമുൻപായി അപേക്ഷ സമർപ്പിക്കണം. സ്വന്തം വകുപ്പിൽനിന്നുള്ള നിരാക്ഷേപപത്രം, കെ.എസ്.ആർ ഭാഗം ഒന്ന് ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഫോൺ നമ്പർ സഹിതം പൊതുഭരണ(പൊളിറ്റിക്കൽ) വകുപ്പ് തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.

നേരത്തെ ധോബി തസ്തികയിലേക്ക് ആളെ വേണമെന്ന് രാജ്ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണു സർക്കാർ അപേക്ഷ ക്ഷണിച്ചത്.

Summary: Laundresses were invited to Kerala Raj Bhavan. Candidates who are working in similar post in government service can apply

Similar Posts