Kerala
did not appear for trial; The court ordered the arrest of S.I
Kerala

വിചാരണക്ക് ഹാജരായില്ല; എസ്.ഐയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി

Web Desk
|
7 July 2023 3:30 PM GMT

വലിയതുറ എസ്.ഐ ആയിരുന്ന സജിൻ ലൂയിസിനെതിരെയാണ് നടപടി

തിരുവനന്തപുരം: വിചാരണയ്ക്ക് എത്താത്ത എസ്.ഐയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് കർശന നിർദേശം. വലിയതുറ എസ്.ഐ ആയിരുന്ന സജിൻ ലൂയിസിനെതിരെയാണ് നടപടി. അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ എ.ഡി.ജി.പിക്കാണ് നിർദേശം നൽകിയത്. ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് 50000 രൂപ തടഞ്ഞ് വെക്കാനും നിർദേശിച്ചിട്ടുണ്ട്. സി.ജെ.എം ഷിബു ഡാനിയലിന്റേതാണ് നിർദേശം.


Similar Posts