![tea shop, beaten up, shop owner, latest malayalam news, ചായക്കട, തല്ലി, കടയുടമ, ഏറ്റവും പുതിയ മലയാളം വാർത്ത tea shop, beaten up, shop owner, latest malayalam news, ചായക്കട, തല്ലി, കടയുടമ, ഏറ്റവും പുതിയ മലയാളം വാർത്ത](https://www.mediaoneonline.com/h-upload/2024/02/14/1410986-muhammed.webp)
'തന്റെ കടയിൽ നിന്ന് ചായ കുടിച്ചില്ല'; കടയുടമയുടെ മർദനമേറ്റ മധ്യവയസ്കൻ മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
തൻ്റെ തട്ടുകടയിൽ നിന്ന് ചായ കുടിക്കാതെ തൊട്ടടുത്ത കടയിൽ നിന്ന് ചായ കുടിച്ചതാണ് വിരോധത്തിന് കാരണം
പത്തനംതിട്ട: പരുമലയിൽ മർദനമേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു. വെൺമണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ (60) ആണ് മരിച്ചത്.
പ്രതിയായ പരുമല സ്വദേശി മാർട്ടിൻ (40) റിമാൻ്റിലാണ്. തൻ്റെ തട്ടുകടയിൽ നിന്ന് ചായ കുടിക്കാതെ തൊട്ടടുത്ത കടയിൽ നിന്ന് ചായ കുടിച്ചതാണ് വിരോധത്തിന് കാരണം. സംഭവം കഴിഞ്ഞ ഡിസംബർ 21 രാത്രിയാണ് മുഹമ്മദിന് മർദനമേറ്റത്.
മാർട്ടിന്റെ കടയിൽ നിന്ന് സ്ഥിരമായി ചായ കുടിച്ചിരുന്ന ആളാണ് മുഹമ്മദ് എന്നാൽ അടുത്തിടെ മാർട്ടിന്റെ കടക്ക് സമീപം മറ്റൊരു കട ആരംഭിച്ചതോടെ മുഹമ്മദ് മാർട്ടിന്റെ കടയിൽ നിന്ന് ചായ കുടിക്കാതെയായി. ഇത് ചോദ്യം ചെയ്യാനായി തൊട്ടടുത്ത കടയിലെത്തിയ പ്രതി മുഹമ്മദിന്റെ പോക്കറ്റിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ചു. ഇത് മുഹമ്മദ് തടഞ്ഞതിൽ പ്രകോപിതനായ മാർട്ടിൻ ഇയാളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മുഹമ്മദിന്റെ നെഞ്ചിനും മുഖത്തും കാര്യമായി പരിക്കേറ്റിരുന്നു. ചികിത്സയിലായിരുന്ന മുഹമ്മദ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയിരുന്നു. ഇന്ന് വീട്ടിൽ വെച്ച് ഇയാള് മരണപ്പെടുകയായിരുന്നു.