Kerala
Kerala
പൊറോട്ട കച്ചവടം പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരന്‍ പെട്രൊളൊഴിച്ച് തീ കൊളുത്തി
|3 Aug 2022 5:12 AM GMT
സിപിഎം വടകര കൊളറാട് ബ്രാഞ്ച് സെക്രട്ടറി എ.കെ പവിയുടെ വീട്ടിന് മുന്നിലാണ് സംഭവം
കോഴിക്കോട്: വടകരയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നിൽ ഭിന്നശേഷിക്കാരൻ സ്വയം തീകൊളുത്തി. തട്ടോളിക്കര സ്വദേശി മാവിലക്കുന്നുമ്മേൽ പ്രശാന്താണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സിപിഎം വടകര കൊളറാട് ബ്രാഞ്ച് സെക്രട്ടറി എ.കെ പവിയുടെ വീട്ടിന് മുന്നിലാണ് സംഭവം. വീട്ടിൽ നടത്തിവന്നിരുന്ന പൊറോട്ട കച്ചവടം പൂട്ടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തട്ടോളിക്കരയിലെ നേതാക്കൾ നിരന്തരം ഭീഷണിപെടുത്തുന്നെന്നും മീൻ വളർത്തലും താറാവ് കൃഷിയും നശിപ്പിച്ച അവർ തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും മറ്റുവഴി ഇല്ലാതെയാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്നും പ്രശാന്ത് പറഞ്ഞു.
എന്നാൽ ഈ ആരോപണം സിപിഎം തള്ളി. ഭിന്നശേഷിക്കാരനെ ഉപോയോഗിച്ച് സംഘപരിവാർ നാടകം കളിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.