Kerala
Director Kamal against Suresh Gopi
Kerala

സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറി; സംഘ്പരിവാറിലേക്ക് ഇറങ്ങിക്കഴിഞ്ഞാലുള്ള പ്രശ്‌നമാണിത്: കമൽ

Web Desk
|
20 Nov 2023 9:45 AM GMT

പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റുനിന്ന് ഭക്തി കാണിച്ച ഭീമൻ രഘുവിന്റെ നടപടി ശരിയല്ലെന്നും കമൽ പറഞ്ഞു.

കൊല്ലം: സ്വന്തം നാടിനെയും മാതാവിനെയും പിതാവിനെയും പോലും തള്ളിപ്പറയുകയാണെന്നത് മറന്നുകൊണ്ട് അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ നടൻ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമൽ. അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണ് അദേഹത്തിന്റെ വാക്കുകൾ. സംഘ്പരിവാറിലേക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്‌നമാണിതെന്നും കമൽ പറഞ്ഞു. കൊല്ലത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപക്ഷേ അത്തരക്കാർ ഭീമൻ രഘുവിനെ പോലെ എഴുന്നേറ്റുനിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ലെന്നും അത് അശ്ലീലമാണെന്നും ഭീമൻ രഘുവിന് മനസിലാകാത്തത് അദ്ദേഹം കുറേ കാലം ആ പാളയത്തിൽ ആയിരുന്നതുകൊണ്ടാണ്. കലാകാരന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾ ചലച്ചിത്ര പ്രവർത്തകരെ ലജ്ജിപ്പിക്കുകയാണെന്നും കമൽ പറഞ്ഞു.

Related Tags :
Similar Posts