Kerala
Kerala
സംവിധായകൻ വി എ ശ്രീകുമാറിന്റെ ഭാര്യാമാതാവ് ചന്ദ്രപ്രഭ നിര്യാതയായി
|12 Jan 2024 1:18 PM GMT
സംസ്കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ഐവർമഠം ശ്മശാനത്തിൽ
പാലക്കാട്: സിനിമാ- പരസ്യ സംവിധായകൻ വി. എ ശ്രീകുമാറിന്റെ ഭാര്യ ഷർമിള മേനോന്റെ മാതാവ് ഒറ്റപ്പാലം ചെറാക്കേ വീട്ടിൽ പരേതനായ പ്രഭാകര മേനോന്റെ ഭാര്യ പട്ടാമ്പി പുലാശ്ശേരി കോഴിക്കോട് പുത്തൻ വീട്ടിൽ കെ.പി ചന്ദ്രപ്രഭ മേനോൻ (82) നിര്യാതയായി.
പ്രമീള മേനോൻ (യു.എസ്) ആണ് മറ്റൊരു മകൾ. മരുമകൻ: വിനോദ് കുമാർ (മൈക്രോസോഫ്റ്റ്- യു.എസ് ). ഗാന രചയിതാവായ ലക്ഷ്മി ശ്രീകുമാർ, അർജുൻ എന്നിവർ പേരക്കുട്ടികളാണ്.
സംസ്കാരം നാളെ (13/01/2024) ഉച്ചയ്ക്ക് പന്ത്രണ്ടിന് ഐവർമഠം ശ്മശാനത്തിൽ