Kerala
അച്ചടക്കം തരൂരിനും ബാധകം, അറിയില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ
Kerala

അച്ചടക്കം തരൂരിനും ബാധകം, അറിയില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

Web Desk
|
17 Dec 2021 5:26 AM GMT

തരൂരിന്റേത് സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണെന്നും അദ്ദേഹം പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി

കെ റെയിൽ വിഷയത്തിൽ യുഡിഎഫ് എംപിമാർ നൽകിയ നിവേദനത്തിൽ ഒപ്പിടാതിരുന്ന ശശി തരൂരിനും അച്ചടക്കം ബാധകമാണെന്നും അറിയില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണമെന്നും മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടണമെന്നും കെ റെയിൽ ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റേത് സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണെന്നും അദ്ദേഹം പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ ജയിപ്പിക്കാൻ താനടക്കം ഒരുപാട് ഉറക്കിമിളച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്ത നീക്കത്തെ അനുകൂലിച്ചയാളാണ് തരൂരെന്നും മുല്ലപ്പള്ളി വിമർശിച്ചു.

ഈ സർക്കാർ തീപിടിച്ച സർക്കാറാണെന്നും അവർ ഭരണമേറ്റ ശേഷം പല ഓഫിസുകൾക്കും തീപിടിച്ചുവെന്നും വടകരയിലെ തീപിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും അതിനാൽ വടകരയിലേത് ഒറ്റപ്പെട്ട തീപിടിത്തമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Former KPCC president Mullappally Ramachandran has said that Shashi Tharoor, who did not sign the petition filed by UDF MPs on the K rail issue, should be disciplined and if not, the party should teach him.

Similar Posts